മലയാളം

ഭാഷ തിരഞ്ഞെടുക്കുക

തുഞ്ചന്‍ ഉല്‍സവത്തിന് സമാപനം

Uploaded date : 2019-03-04 11:37:25

കലാസ്വാദകർക്ക് കാഴ്ചയുടെ പുതുവസന്തം തീർത്താണ് തുഞ്ചൻ ഉൽസവം സമാപിച്ചത്. ഭരതനാട്യവും ഖവ്വാലി സംഗീത നിശയും തുഞ്ചൻ സാംസ്കാരികോൽസവം വേറിട്ടതാക്കി.  തുഞ്ചൻ പറമ്പിനായി എല്ലാ സഹായവും സർക്കാർ ചെയ്യുമെന്ന ഉറപ്പാണ് തുഞ്ചൻ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എ.കെ ബാലനിൽ നിന്ന് ലഭിച്ചത്. തുഞ്ചൻ പറമ്പിന്റെ വിപുലീകരണത്തിനായി പതിനട്ടരലക്ഷം രൂപയും അനുവദിച്ചു. സിനിമാ മേഖലയിൽ നിലനിൽക്കുന്ന ദുഷിച്ച പ്രവണതകൾ അവസാനിപ്പിക്കാൻ  സർക്കാർ കർശന നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അധ്യക്ഷനായി. തുടർന്നായിരുന്നു ലാവണ്യ ശങ്കറും ശിഷ്യരും അവതരിപ്പിച്ച മോക്ഷദായനി ഗംഗേ ഭരതനാട്യം . അഷ്റഫ് ഹൈദ്രോസും സംഘവും അവതരിപ്പിച്ച ഖവ്വാലി സംഗീതനിശയും ആസ്വാദകരുടെ മനം നിറച്ചു. NEWSLETTER SUBSCRIBE

Signup for regular newsletter and stay upto date with our latest news

Back To Top