തുഞ്ചന്‍ പറമ്പില്‍ രാമായണമാസാചരണവും അദ്ധ്യാത്മരാമായണ പ്രഭാഷണപരമ്പരയും
July 17,2019 - August 16,2019 Thunchan Memorial Trust & Research Centre
മാനൃ സുഹൃത്തെ,
2019 ജൂലൈ 17 മുതല്‍ ആഗസ്റ്റ്് 16 വരെ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ രാമായണമാസം സമുചിതമായി ആചരിക്കുന്നു. ദിവസേന വൈകിട്ട് 5 മണി മുതല്‍ 6 മണി വരെ രാമായണപാരായണവും ഉണ്ടാവും.
രാമായണമാസാചരണത്തോടനുബന്ധിച്ച് ഇക്കുറി വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് സംഘടിപ്പിക്കുന്നുണ്ട്്. അദ്ധ്യാത്മരാമായണവുമായി ബന്ധപ്പെട്ട് പ്രശസ്തര്‍ സംബന്ധിക്കുന്ന പ്രഭാഷണ പരമ്പരയാണ് അതിലൊന്ന്. സി. രാധാകൃഷ്ണന്‍, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. എം.ആര്‍. രാഘവവാരിയര്‍, ഡോ. കെ.ജി. പൗലോസ്, കെ. ജയകുമാര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ. സി. രാജേന്ദ്രന്‍, ഡോ. അനില്‍ വള്ളത്തോള്‍, ഡോ. എല്‍. സുഷമ, ഡോ. രാധാമണി അയിങ്കലത്ത് എന്നിവരാണ് വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തുക. പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ജൂലൈ 17ന് വൈകിട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍ നായര്‍ നിര്‍വ്വഹിക്കും. തുഞ്ചന്‍ പറമ്പിലെ നവീകരിച്ച പുസ്തകപ്പുര സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലയിലെ 5 മുതല്‍ 10 വരെ ക്ലാസു കളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജൂലൈ 27ന് രാവിലെ 10 മണിക്ക് രാമായണപ്രശ്‌നോത്തരിയും നടക്കും.
രാമായണമാസാചരണ പരിപാടികളില്‍ പങ്കെടുക്കാന്‍ താങ്കളെ ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു.