തുഞ്ചൻ ഉത്സവം 2020
February 06,2020 - February 09,2020 Thunchan Memorial Trust & Research Centre
തുഞ്ചൻ ഉത്സവം 2020 ,
ഫെബ്രുവരി 6 മുതൽ 9 വരെ തിരൂർ തുഞ്ചൻ പറമ്പിൽ .
മാന്യ സുഹൃത്തേ,
ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവം 2020 ഫെബ്രുവരി 6 മുതല്‍ 9 വരെ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വെച്ച് ആഘോഷിക്കുകയാണ്. 8ാം തിയ്യതി നടക്കുന്ന നാം എങ്ങോട്ട്? എന്ന ദേശീയസെമിനാറാണ് ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണം. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ 9ാം തിയ്യതി മഹാത്മാവിന്റെ മാര്‍ഗം എന്ന വിഷയത്തെ അധികരിച്ച് ദേശീയസെമിനാര്‍ നടക്കും. കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 7ാം തിയ്യതി ചിന്താവിഷ്ടയായ സീത, ഇന്ദുലേഖ എന്ന വിഷയത്തെക്കു റിച്ച് സെമിനാറും, 6ാം തിയ്യതി കോഴിക്കോട് ആകാശവാണി നിലയം അവതരിപ്പിക്കുന്ന കവിസമ്മേളനവും ഉത്സവത്തോടനുബന്ധിച്ച് ഉണ്ടായിരിക്കും.
മലയാളത്തിന്റെ ഈ അഭിമാനകേന്ദ്രം സന്ദര്‍ശിക്കാനും, എല്ലാ പരിപാടികളിലും പങ്കെടുക്കാനും താങ്കളെ ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു.
സ്‌നേഹാദരങ്ങളോടെ, തുഞ്ചന്‍ സ്മാരക ട്രസ്റ്റിനു വേണ്ടി
എം.ടി. വാസുദേവന്‍ നായര്‍ ചെയര്‍മാന്‍
പി. നന്ദകുമാര്‍ സെക്രട്ടറി